ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആരംഭിക്കുന്ന പാരമ്പര്യ വാസ്തുശാസ്ത്രത്തിലെ പി.ജി. ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല അംഗീകൃത പി.ജി. ഡിപ്ലോമയ്ക്ക് സിവില്‍, ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വര്‍ഷത്തെ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്സിന് അംഗീകൃത ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമയാണ് യോഗ്യത. ഇരു കോഴ്സുകളുടെയും അധ്യയന മാധ്യമം മലയാളമാണ്.
അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന് 689533 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.vasthuvidyagurukulam.com സന്ദര്‍ശിക്കാം. ഫോണ്‍: 0468 2319740, 9188089740, 9188593635, 9605458857.
- Log in to post comments