ക്രിസ്മസ് ന്യൂ ഇയർ ബംബർ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക : മുഖ്യമന്ത്രി
* ക്രിസ്മസ് ന്യൂ ഇയർ ബംബർ ടിക്കറ്റ് പ്രകാശനം ചെയ്തു
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബംബർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ക്രിസ്മസ് ന്യൂ ഇയർ ബംബർ ടിക്കറ്റ് പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 കോടി ആയിരുന്ന ക്രിസ്മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തിയിരിക്കുകയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 24 പേർക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്കു വരെ ലഭിക്കും. വിവിധ സമ്മാനങ്ങളിലായി ആകെ 7,66,992 സമ്മാനങ്ങളാണ് നൽകുന്നത്.
കൂടാതെ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വില്പന നടത്തിയ ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷനായി ലഭിക്കും എന്നതും ഈ ബംബർ ഭാഗ്യക്കുറിയുടെ പ്രത്യേകതയാണ്. ഒരു കോടി, 10 ലക്ഷം, 5 ലക്ഷം, ഒരു ലക്ഷം വീതം തുക സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വില്പന നടത്തിയ ഏജന്റുമാർക്ക് യഥാക്രമം 10 ലക്ഷം ഒരു ലക്ഷം. 50,000, 10,000 രൂപവീതവും കമ്മീഷനായി ലഭിക്കും.
ഓരോ 50 ടിക്കറ്റിനും 50 രൂപ സെയിൽസ് ഇൻസെന്റീവും സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽക്കുന്ന അംഗീകൃത ഏജന്റുമാർക്ക് യഥാക്രമം 50000, 35,000, 20,000 രൂപ സ്പെഷ്യൽ ഇൻസെന്റീവും ജില്ലാ തലത്തിൽ യഥാക്രമം 5000, 2500 രൂപ കോമൺ ഇൻസെന്റീവും ഏർപ്പെടുത്തിയിട്ടുണ്ട്
പി.എൻ.എക്സ്. 4986/2026
- Log in to post comments