Skip to main content

കാലടിയിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

കാലടി ഗ്രാമപഞ്ചായത്തും കാലടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും കൊച്ചിൻ കാൻസർ സൊസൈറ്റിയും സംയുക്തമായി സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മറ്റൂർ സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ നടന്ന ക്യാമ്പിൽ സ്തനാർബുദം, ഗർഭാശയമുഖ കാൻസർ എന്നിവയുടെ നിർണയ പരിശോധനകൾക്കാണ് പ്രധാനമായും സൗകര്യമൊരുക്കിയത്. 150 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി ഉദ്ഘാടനം ചെയ്ത ചടങ്ങ്
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിന ഷൈജു അധ്യക്ഷത വഹിച്ചു. കാലടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. അപ്പു സിറിയക് . അങ്കമാലി ബ്ലോക്ക് ഡിവിഷൻ മെമ്പർ പുഷ്കല തങ്കപ്പൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി ശ്രീകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെർലി ആന്റണി . ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പി.ടി ബിന്ദുകല, 
കൊച്ചിൻ കാൻസർ സൊസൈറ്റി റേഡിയോളജി ടെക്നീഷ്യൻ ഷബ്‌ന നിഷാദ്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. ലിജ ദിവാകരൻ, ഡോ. ജി. ജയ  എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിൽ പങ്കാളികളായി.

date