Post Category
വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസരചനാ മത്സരം സംഘടിപ്പിച്ചു
ഇടുക്കി താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി നിയമസഭാ മണ്ഡലത്തിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ക്വിസ്, ഉപന്യാസരചന മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ഇടുക്കി തഹസില്‍ദാര്‍ എസ്. സുഭാഷ് നിര്‍വഹിച്ചു.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.കെ. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഭൂരേഖ തഹസില്‍ദാര്‍ സി.എ. അനീഷ് മുഖ്യപ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് വിഭാഗം ക്ലര്‍ക്ക് എം. ജാസ്മിന്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് തഹസില്‍ദാര്‍ എസ്. ബിനുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments