Post Category
ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് ഉദ്ഘാടനം
ലോക ടോയ്ലറ്റ് ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭയുടെ നേതൃത്വത്തിൽ നെടിയിരുപ്പ് ഗവ. വെൽഫെയർ അപ്പർ പ്രൈമറി സ്കൂളിൽ നിർമിച്ച ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് നഗരസഭാ ചെയർമാൻ യു.കെ മമ്മദിശ ഉദ്ഘാടനം ചെയ്തു. വിദ്യാർഥിനികൾക്ക് ശുചിത്വവും സ്വകാര്യതയും സുരക്ഷിതമായ ശുചിമുറി സൗകര്യവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നഗരസഭാ വൈസ് ചെയർപേഴ്സൺ ആയിഷ ബിന്ദു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ഇ.എം റഷീദ്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ. സഫറുദ്ദീൻ, വാർഡ് കൗൺസിലർ, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ സുരേഷ് കുമാർ നന്ദി പറഞ്ഞു.
date
- Log in to post comments