Skip to main content

ദേശീയ സരസ് മേള: നവംബർ 29 സരസ് ദിനമായി ആചരിക്കും

ഡിസംബർ 22 മുതൽ 31 വരെ വേങ്ങര കൂരിയാട്ട് നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വിപുലമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി നവംബർ 29 സംസ്ഥാനതലത്തിൽ സരസ് ദിനമായി ആചരിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സി.ഡി.എസ് യോഗം മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.കെ നവാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ 2,506 വാർഡുകളിലേക്കുള്ള പോസ്റ്ററുകളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ജബ്ബാർ ഹാജി നിർവഹിച്ചു.
ഫ്ലാഷ് മോബ്, ഷൂട്ടൗട്ട് മത്സരം, ജില്ലയിലെ ഇൻഫ്ലുവൻസർമാരുടെ മീറ്റ്, ജില്ലാതല മാരത്തൺ തുടങ്ങിയ പ്രചാരണ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മന്ത്രി കെ.എം ഷാജിയുടെ പ്രതിനിധി റഷീദ്, മീഡിയ ജോയിന്റ് കൺവീനർ ജവാദ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ.എസ് ഹസ്കർ, റെനീഷ്, ടി.പി ഫിദ, റൂബി രാജ്, റിജേഷ്, രാകേഷ്, ആഷിഷ്, അലീന, ദൃശ്യ തുടങ്ങിയവർ പങ്കെടുത്തു.

date