Skip to main content

കുടുംബശ്രീ ദേശീയ സരസ് മേള: പോസ്റ്റർ പ്രകാശനം ചെയ്തു

കുടുംബശ്രീ പതിനാലാമത് ദേശീയ സരസ് മേളയുടെ പോസ്റ്റർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പ്രകാശനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പബ്ലിക് റിലേഷൻസ് ഓഫീസർ ബി. സേതുരാജ്, പ്രോഗ്രാം ഓഫീസർ ലിഷ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വേങ്ങര കൂരിയാട്ട് ഡിസംബർ 22 മുതൽ 31 വരെയാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ ഇരുപത്തഞ്ചോളം സംസ്ഥാനങ്ങളിൽനിന്നുള്ള ഗ്രാമീണ സംരംഭകർ മേളയിൽ പങ്കെടുക്കും.

date