പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രി, മൈക്രോബയോളജി, എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പ്രായപരിധി 2026 ജനുവരി ഒന്നിന് 32 വയസ് കവിയരുത്. ഒന്നാം വര്‍ഷം 11,000 രൂപയും രണ്ടാം വര്‍ഷം 12,000 രൂപയും മൂന്നാം വര്‍ഷം 13,000 രൂപയുമാണ് സ്റ്റൈപ്പന്റ്. ബോര്‍ഡില്‍ ഒരു തവണ പരിശീലനം നേടിയവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നവംബര്‍ 30 രാവിലെ 11 ന് മുമ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിലാസം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ജനറല്‍ ആശുപത്രിക്ക് എതിര്‍വശം, കെ കെ നായര്‍ റോഡ്, കുന്നിത്തോട്ടത്തില്‍ ബില്‍ഡിംഗ്, പത്തനംതിട്ട. ഫോണ്‍: 0468 2223983, 8590660630.
- Log in to post comments