ഹരിതകേരള മിഷന്റെ ഒന്നാം വാര്‍ഷികം: ഉറവിട സംസ്കരണ പ്രദര്‍ശനം ഇന്ന്
ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ ജില്ലയില്‍ ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഉറവിട സംസ്കരണ പ്രദര്‍ശനം ഇന്ന് (ഡിസംബര്‍ 8) രാവിലെ 10.30 ന് കളക്ട്രേറ്റ് പരിസര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. എ.ഡി.എം.കെ.എം.രാജു അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 വരെ പ്രദര്‍ശനം ഉണ്ടാകും. മാലിന്യ സംസ്കരണ മാര്‍ഗ്ഗങ്ങളായ ബയോഗ്യാസ് പ്ലാന്റ്, പുച്ചട്ടി കമ്പോസ്റ്റ്, കിച്ചന് ബിന്‍ കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് എന്നിവയുടെ പ്രവര്‍ത്തന രീതികള്‍ തല്‍സമയം കണ്ട് മനസ്സിലാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷകാലം ശുചിത്വമിഷന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും. വെള്ളം, വൃത്തി, വിളവ് എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടാണ് ഹരിത കേരളം മിഷന് രൂപീകരിച്ചത്.
- Log in to post comments