Skip to main content

ഷൊര്‍ണൂര്‍- പെരിന്തല്‍മണ്ണ സംസ്ഥാനപാത -നവീകരണ നിര്‍മാണോദ്ഘാടനം ഇന്ന് 

 

ഷൊര്‍ണൂര്‍ പെരിന്തല്‍മണ്ണ സംസ്ഥാനപാത -നവീകരണ നിര്‍മാണോദ്ഘാടനം  പൊതുമരാമത്ത്  വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഇന്ന് (ജനുവരി 19) വൈകീട്ട് അഞ്ചിന് മേലെ പട്ടാമ്പി സിഗ്നല്‍ പരിസരത്ത് നിര്‍വഹിക്കും. ഷൊര്‍ണൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാന പാതയുടെ 15/250 കിലോമീറ്റര്‍ മുതല്‍ 19/00 വരെയുള്ള പ്രവൃത്തിക്കായി 2018 നവംബര്‍ 27 ലെ ബജറ്റില്‍ അഞ്ച് കോടിയാണ് വകയിരുത്തിയത്.  മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.ബി രാജേഷ് എം.പി മുഖ്യാതിഥിയാവും.  
ആധുനികരീതിയില്‍ ബി.എം- ബി.സിയ്ക്ക് പുറമെ രണ്ട് കലുങ്കുകളുടെ നിര്‍മാണം, 700 മീറ്റര്‍ വീളം വരുന്ന കോണ്‍ക്രീറ്റ് അഴിക്കുച്ചാലിന്‍റെ നിര്‍മാണം, റോഡ് മാര്‍ക്കിങ്, സ്റ്റഡ്, ബോര്‍ഡ് തുടങ്ങിയ റോഡിന് സുരക്ഷ നല്‍കുന്ന പ്രവൃത്തികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ.നാരായണദാസ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എം.മുഹമ്മദ് അലി, പൊതുമരാമത്ത് നിരത്തു വിഭാഗം മേഖല സൂപ്രണ്ടിങ് എഞ്ചിനിയര്‍ ഇ.ജി.വിശ്വപ്രകാശ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും

date