വല്ലപ്പുഴ -മുളയങ്കാവ് റോഡ് ഉദ്ഘാടനം ഇന്ന്
നവീകരണം പൂര്‍ത്തീകരിച്ച വല്ലപ്പുഴ- മുളയങ്കാവ് റോഡ് ഉദ്ഘാടനം ഇന്ന് (ജനുവരി 19) വൈകീട്ട് മൂന്നിന് പൊതുമരാമത്ത് -രജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും.വല്ലപ്പുഴ യാറം സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാവും. 2016 -17 ബഡ്ജറ്റില്‍ അനുവദിച്ച മൂന്നു കോടി ചെലവഴിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. നാല് കിലോമീറ്റര്‍ നീളത്തില്‍ 5.50 മീറ്റര്‍ വീതിയില്‍ 50 മില്ലിമീറ്റര്‍ കനത്തില്‍ പി.എമ്മും 30 മില്ലി മീറ്റര്‍ കനത്തില്‍ ബി.സിയും ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. പുതിയ കലുങ്കുകളുടെ നിര്‍മാണം, കോണ്‍ക്രീറ്റ് ഡ്രൈനേജ് നിര്‍മാണം, റോഡ് മാര്‍ക്കിങ്, സ്റ്റഡ് ബോര്‍ഡ് തുടങ്ങിയ സുരക്ഷാ പ്രവര്‍ത്തനങ്ങളും പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.അബ്ദുള്‍ കരീം, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹംസ കല്ലിങ്കല്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments