Post Category
ഭരണഘടനാ സാക്ഷരതാ സന്ദേശയാത്ര: വാഹന ജാഥയ്ക്ക് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സ്വീകരണം നല്‍കും
കേരള നിയമസഭയും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ- സാക്ഷരതാജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഭരണഘടനാ സാക്ഷരതാ സന്ദേശയാത്ര വാഹനജാഥയ്ക്ക് ഇന്ന് (ജനുവരി 19) ന് രാവിലെ 9.30 ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിലെ ഇ.വി രാമസ്വാമി അയ്യര്‍ നഗറില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന 11.30ന് ആലത്തൂരില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എയും ജാഥയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തും
date
- Log in to post comments