Skip to main content

അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഡോക്യുമെന്ററി മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു

സുൽത്താൻ ബത്തേരി നഗരസഭ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വയനാടിന്റെ മത്സര വിഭാഗത്തിലേക്ക് ഡോക്യുമെന്ററികൾ ക്ഷണിച്ചു.

ഗോത്രജീവിതം പ്രമേയമാക്കിയ ഡോക്യുമെന്ററികളാണ് മത്സര വിഭാഗത്തിലേക്കായി പരിഗണിക്കുന്നത്. സമയ നിയന്ത്രണം ഇല്ലാതെ ഒറ്റ കാറ്റഗറി ആയിട്ടാകും മത്സരം. മലയാളം  ഒഴികെയുള്ള ഭാഷയിൽ തയ്യാറാക്കുന്ന  ഡോക്യുമെന്ററികൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ നിർബന്ധമാണ്. 2020 ജനുവരിക്ക് ശേഷം നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങൾക്കാണ്  പരിഗണന.

ജനുവരി 6, 7, 8 തീയതികളിലായി മത്സരവിഭാഗത്തിൽ ലഭിക്കുന്ന ഡോക്യമെന്ററികൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലേക്കായി rootandroutescollective@gmail.com ഇ-മെയിലിലേക്ക് ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ വിമിയോ (vimeo) ലിങ്ക് ആയാണ് എൻട്രികൾ അയക്കേണ്ടത്. ഡിസംബർ 15 ആണ് അവസാന തീയതി. വിവരങ്ങൾക്ക്: 8075254314.

പി.എൻ.എക്‌സ്. 5010/2026

date