Skip to main content

രാഷ്ട്രപതി ദ്രൗപദി മുർമു ആദിശങ്കരാചാര്യ ക്ഷേത്രത്തിൽ ദർശനം നടത്തി

രാഷ്ട്രപതിക്ക് ഉജ്ജ്വല സ്വീകരണം 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ രാവിലെ 10.41ന് എത്തിയ രാഷ്ട്രപതി
10.45 ന്  കാലടി ശ്രീ ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് തിരിച്ചു. കേരള ഗവർണർ ഓം പ്രകാശ് മാത്തൂർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എം പി മാരായ ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത്  എം.എൽ.എ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , ഡി.ജി.പി. & സ്റ്റേറ്റ് പോലീസ് ചീഫ് രവാഡ എ. ചന്ദ്രശേഖർ,  സതേൺ നേവൽ കമാൻഡ് റയർ അഡ്മിറൽ പ്രകാശ് ഗോപാലൻ,   ജില്ലാ കളക്ടർ ജി പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി
കെ.എസ് സുദർശൻ എന്നിവർ രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

10.45 ന് റോഡ് മാർഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട രാഷ്ട്രപതി  11.04  ന് ക്ഷേത്രത്തിൽ എത്തി. ഗവർണർ ഓം പ്രകാശ് മാത്തൂർ, ശൃ൦ഗേരി മഠം സി ഇ ഒ യും അഡ്‌മിനിസ്ട്രേറ്ററുമായ പി എ മുരളി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പൂർണകുംഭം സ്വീകരിച്ചാണ് രാഷ്‌ട്രപതി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്.

11.13 ന് ദശനം പൂർത്തിയാക്കി രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.

കാലടി ശ്രീ ശങ്കരാചാര്യ ക്ഷേത്രത്തിൽ നിന്ന് 11.30 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചത്തിയ രാഷ്ട്രപതി 11.40 മണിക്ക് തൃശൂർ കൂട്ടനല്ലൂരിലേക്ക് തിരിച്ചു. 

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ,
ജില്ലാ കളക്ടർ ജി പ്രിയങ്ക, ജില്ലാ റൂറൽ പോലീസ് മേധാവി കെ.എസ് സുദർശൻ 
 എന്നിവർ രാഷ്ട്രപതിയെ യാത്രയയച്ചു.

 

date