Skip to main content

സരസ് മേള: ആവേശമുണർത്തി എറണാകുളത്ത് പ്രചാരണം

മലപ്പുറം വേങ്ങരയിൽ ഡിസംബർ 22 മുതൽ 31 വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിൽ പോസ്റ്റർ പ്രചാരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പോസ്റ്റർ പ്രചാരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.സി. അനുമോൾ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സി.ഡി.എസ്. ചെയർപേഴ്സൺമാർ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങി 150-ഓളം പേർ പങ്കെടുത്തു.

നവംബർ 29 സരസ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോസ്റ്ററുകൾ പതിക്കാനും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാനും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന നിർദേശം നൽകി.

date