Skip to main content

ഫാ. ഉഴുന്നാലില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

യമനില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വൈദികനെ സ്വീകരിച്ചു. ഫാദര്‍ ഉഴുന്നാലിനോടൊപ്പം കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ ഉള്‍പ്പെടെയുളളവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്നു.

പി.എന്‍.എക്‌സ്.4234/17

date