Skip to main content

വായ്പകളില്‍ തിരിച്ചടവ് വീഴ്ച വരുത്തിയവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കെ.എസ്.എം.ഡി.എഫ്.സി

    സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വിവിധങ്ങളായ വായ്പകള്‍ എടുക്കുകയും രണ്ടു വര്‍ഷമോ അതിലധികമോ തിരിച്ചടവില്‍ വീഴ്ച വരുത്തുകയും  ചെയ്തവര്‍ക്കെതിരെ കോര്‍പറേഷന്‍ റവന്യൂ റിക്കവറി അടക്കമുള്ള നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു.  നിയമ നടപടികളില്‍ നിന്നും ഒഴിവാകുന്നതിന് താത്പര്യമുള്ളവര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും.  ഒറ്റത്തവണ തീര്‍പ്പാക്കലിന് ഫെബ്രുവരി 25നകം അപേക്ഷ സമര്‍പ്പിക്കണം.  വിവരങ്ങള്‍ക്ക് റീജിയനല്‍ ഓഫീസുമായി ബന്ധപ്പെടാം.

 

date