Post Category
'സ്പർശ്' കുഷ്ടരോഗ ബോധവൽകരണ ക്യാമ്പയിൻ ജനുവരി 30ന്
രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന്, കുഷ്ടരോഗ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽകരണ ക്യാമ്പയിൻ 'സ്പർശ്' സംഘടിപ്പിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ്, ഐ.സി.ഡി.എസ്, വിദ്യാഭ്യാസവകുപ്പ്, നഗരസഭ എന്നിവയെ ഏകോപിപ്പിച്ചാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ പ്രത്യേക അസംബ്ലി കൂടി ബോധവൽകരണ പ്രതിജ്ഞ എടുക്കും. പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭകൾ കൂടാനും ബോധവൽകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സബ്കളക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.
(പി.ആർ.പി. 122/2019)
date
- Log in to post comments