Skip to main content

സ്വയം തൊഴില്‍ വായ്പ

    ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍, ഓട്ടോറിക്ഷ വായ്പകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിലാണ് വായ്പ നല്‍കുന്നത്. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98000 രൂപയിലും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 120000 രൂപയിലും കവിയാന്‍ പാടില്ല. പ്രായം 18നും 50നും മധ്യേ. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരത്തിനും പന്തളം പോസ്റ്റാഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04734 253381.                                                                (പിഎന്‍പി 3308/17)

date