Skip to main content

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം:  വൈദ്യുതി മന്ത്രി എം.എം മണി പതാക ഉയര്‍ത്തും

 

 

എഴുപതാമത് റിപ്പബ്ലിക് ദിനത്തിന്റെ ജില്ലാതല ആഘോഷം ഇടുക്കി ജില്ലാ പഞ്ചായത്ത് മൈതാനത്ത് 26 ന് വിപുലമായ പരിപാടകളോടെ സംഘടിപ്പിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി 8.30 ന് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കുകയും റിപ്പബ്ലിക്ദിന സന്ദേശം നല്‍കുകയും ചെയ്യും.  തുടര്‍ന്ന് നടക്കുന്ന പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്, എസ്.പി.സി, ബാന്‍ഡ് സംഘങ്ങള്‍ എന്നിവ അണിനിരക്കും. എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

date