Skip to main content

സ്റ്റാഫ് നഴ്‌സ് കരാര്‍ നിയമനം

        കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന ആശാഭവന്‍ (മെന്‍) എന്ന സ്ഥാപനത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

      മിനിമം വിദ്യാഭ്യാസ യോഗ്യത ജനറല്‍  നഴ്‌സിങ്ങ്/ബി.എസ്.സി നഴ്‌സിങ്ങ് ഉളളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകര്‍ രാത്രിയിലും പകലും ജോലി ചെയ്യാന്‍ സന്നദ്ധത ഉളളവരായിരിക്കണം. 25 വയസു മുതല്‍ 50 വയസുവരെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.

     അപേക്ഷ വെളളക്കടലാസില്‍ തയാറാക്കി വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവയുടെ പകര്‍പ്പു സഹിതം സൂപ്രണ്ട്, ആശാഭവന്‍ (മെന്‍), കാക്കനാട്, കുസുമഗിരി.പി.ഒ, എറണാകുളം വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം ഡിസംബര്‍ 12-ന് വൈകിട്ട് അഞ്ചിനുളളില്‍ ലഭിക്കുന്ന രീതിയില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2428308.

date