Skip to main content

അനധികൃതമായി മണ്ണ് കടത്തിയ ടിപ്പറുകള്‍ പിടികൂടി

കൊച്ചി: മൂക്കന്നൂര്‍ വില്ലേജ് അതിര്‍ത്തിയില്‍ ഡിസംബര്‍ എട്ടിന് രാവിലെ ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി ചുവന്ന മണ്ണ് കടത്തിയ (കെ.എല്‍ 41ഡി 6237, കെ.എല്‍ 63എ 70, കെ.എല്‍.63 277) മൂന്ന് ടിപ്പര്‍ ലോറികള്‍ പിടികൂടി. അനധികൃതമായി ഖനനവും, മണ്ണ് കടത്തലും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സബ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. തുടര്‍ന്ന് വിവരം ശരിയാണെന്നു ബോധ്യപ്പെടുകയും  വാഹനങ്ങള്‍ പിടിച്ചെടുത്ത് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. വാഹനങ്ങളില്‍ മണ്ണ് കൊണ്ടുപോകാനുള്ള അനുവാദം ഉണ്ടായിരുന്നില്ലെന്നും അന്വേഷണം നടത്തി കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.

date