പ്രളയവര്‍ണ്ണങ്ങള്‍ ചിത്രകലാ ക്യാമ്പ് ആരംഭിച്ചു
കേരള ലളിതകലാ അക്കാദമി പ്രളയബാധിതരായ കലാകാര•ാര്‍ക്കായി സംഘടിപ്പിക്കുന്ന 'പ്രളയവര്‍ണ്ണങ്ങള്‍' ചിത്രകലാ ക്യാമ്പ് മുഹമ്മയില്‍ ആരംഭിച്ചു. ശാന്തിതീരം റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണകേന്ദ്രം ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷനായി. ആര്‍ട്ടിസ്റ്റ് സുമനന്‍, അക്കാദമി അംഗം പി.വി. ബാലന്‍, മാനേജര്‍ സുഗതകുമാരി, എക്സിബിഷന്‍ ഓഫീസര്‍ ബാബുമോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രളയം നേരിട്ട് ബാധിച്ച കലാകാര•ാരില്‍ നിന്നും തെരഞ്ഞെടുത്ത സണ്ണി, പ്രസന്നകുമാര്‍, സന്ദീപ് എം.കെ., ദേവദാസ് തങ്കപ്പന്‍, സുരേഷ് കെ.ബി., അരുണ്‍, രവി, ഹരിപ്രസാദ്, രോഷിണി പി.കെ., മധു വേണുഗോപാല്‍, അനന്തന്‍ കെ.ടി, കമലാക്ഷന്‍ കെ.കെ, ഉദയകുമാര്‍ ടി.ആര്‍, സീയം പ്രസാദ്, ജയശ്രീ പി.ജി, അശോക് കുമാര്‍, ഗോപാലന്‍, അനില്‍ ടി.കെ, അയ്യപ്പന്‍ പി.സി, ശിവശങ്കരന്‍ പി.പി, സജി ടി.എന്‍, ദിലീപ് ബാലന്‍, സുരേഷ് മുതുകുളം, സനു രാമകൃഷ്ണന്‍, അജയന്‍ കാരാടി, ജോണ്‍സ് മാത്യു എന്നിവരാണ് ക്യാമ്പില്‍ സര്‍ഗ്ഗസൃഷ്ടി നടത്തിയത്.
- Log in to post comments