Skip to main content

ജീവനം പദ്ധതി  ജില്ലാതല കമ്മറ്റി യോഗം 

 

 

    ജില്ലാ പഞ്ചായത്തിന്റെ ജീവകാരുണ്യ സംരഭമായ ജീവനം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല കമ്മറ്റി രൂപീകരണ യോഗം ഇന്ന് (ജനുവരി 31 ) ഉച്ചയ്ക്ക് 2 ന്  ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ കമ്മറ്റിയില്‍ പഞ്ചായത്ത് ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, ധനകാര്യ സ്ഥാപന പ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍, ആരോഗ്യ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിവരും അംഗങ്ങളായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ജില്ലയിലെ കിഡ്‌നി രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് ജീവനം. മുപ്പത് ലക്ഷം  രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും എഴുപത് ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്തിയുമുള്ള ഒരു കോടി രൂപയുടെ പദ്ധതിയാണ് ജില്ലയില്‍ നടപ്പാക്കുന്നത്. 

date