Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട വനിതകളില്‍ നിന്നും ജീവിതശൈലീ രോഗനിര്‍ണ്ണയ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായ ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുള്ളവര്‍  ആയിരിക്കണം. വൈകല്യമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരോ ആയിരിക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം  എസ്.എസ്.എല്‍.സി ബുക്ക്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബി.പി.എല്‍/ വരുമാന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ച്. വിലാസം  ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പീരുമേട് പി.ഒ, പിന്‍ 68553, ഫോണ്‍ 04869 233281.

date