Skip to main content

ആരോഗ്യ മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലനവും  ജോലിയും  

 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കുടുംബശ്രീയും അപ്പോളോ മെഡ് സ്‌കില്‍സും സംയുക്തമായി നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ. സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയില്‍ പങ്കെടുക്കാന്‍ അവസരം. പ്ലസ്ടു/വിഎച്ച്എസ്ഇ സയന്‍സ് പാസായവര്‍ക്ക് മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ അസിസ്റ്റന്റിന്റെയും പ്ലസ്ടു സയന്‍സ് പാസായവര്‍ക്ക് ഫാര്‍മസി അസിസ്റ്റന്റ്, ഓപ്പറേഷന്‍ തീയേറ്റര്‍ അസിസ്റ്റന്റ് കോഴ്‌സുകളിലും പരിശീലനം ലഭിക്കും.  എസ്.സി, എസ്.റ്റി, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 18 നും 30 നും മദ്ധ്യേ ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമാണ്. ഫോണ്‍: 9121168028, 9605733768, 9121168026.                             (പിഎന്‍പി 381/19)

date