Skip to main content

കേരളോത്സവം എന്‍ട്രി പാസ് കൈപ്പറ്റണം

 

               

                ജില്ലാ കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവരോ  ടീം ലീഡര്‍മാരോ പങ്കെടുത്തവരുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ജില്ലാ യുവജന കേന്ദ്രത്തിലെത്തി എന്‍ട്രി പാസ്സ് കൈപ്പറ്റണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോടനുബന്ധിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യാത്ത ജില്ലാതല വിജയികള്‍ക്ക് ഗ്രാമപഞ്ചായത്തില്‍നിന്നോ, ബ്ലോക്ക് പഞ്ചായത്തില്‍ നിന്നോ, യുവജനക്ഷേമബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നോ  ഫോട്ടോ അപ്‌ലോഡ് ചെയ്യാവുന്നതാണ്.വിശദ വിവരങ്ങള്‍ക്ക് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍,  ജില്ലാ യുവജന കേന്ദ്രം , ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ് ,ഹരിതഗിരി റോഡ്, കല്‍പ്പറ്റ  എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ 04936-204700, 202490.  Email :wynd.ksywb@kerala.gov.in.

date