Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

                സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഗ്രാമീണ മൊത്തവിപണന കേന്ദ്രത്തില്‍ ഒഴിവായി കിടക്കുന്ന 50 സെന്റ് വീതമുള്ള മൂന്ന് പ്ലോട്ടുകള്‍, 25 സെന്റിന്റെ ഒരു പ്ലോട്ട് എന്നിവ 11 മാസ കാലാവധിക്കും ഈ കേന്ദ്രത്തിലെ 500 സ്‌ക്വയര്‍ മീറ്റര്‍ പോളി ഹൗസും നിലവിലുള്ള അവസ്ഥയില്‍ മാസ വാടകയ്ക്ക് നല്‍കുന്നു.  പച്ചക്കറി കൃഷി ചെയ്യുന്നതിന് താല്‍പര്യമുള്ള വകുപ്പ് അംഗീകരിച്ച കര്‍ഷക ഗ്രൂപ്പുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഡിസംബര്‍ 14ന് 12 വരെ സ്വീകരിക്കും.  2ന് തുറക്കും. ഫോണ്‍ 04936 223192.

date