Skip to main content

സൗജന്യ പി.എസ്.സി പരിശീലനം: അപേക്ഷ ക്ഷണിച്ചു

 

                ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി  പരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ  യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍ നടക്കുക. 2018 ജനുവരി 1 ന് ക്ലാസുകള്‍ ആരംഭിക്കും.  റഗുലര്‍, ഹോളിഡെ ബാച്ചുകള്‍ ആയാണ് പരിശീലനം.  18 വയസ് തികഞ്ഞ മുസ്ലിം, ക്രിസ്ത്യന്‍, ജൈന്‍, മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട ഫോമിലുള്ള അപേക്ഷ  സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം   പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, പഴയ ബസ്സ്റ്റാന്റ് ബില്‍ഡിംഗ്, കല്‍പ്പറ്റ. എന്ന വിലാസത്തിലോ നേരിട്ടോ നല്‍കണം. അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും.  ഫോണ്‍   04936 202228.

date