Skip to main content

ആരോഗ്യ കേരളം: കൂടിക്കാഴ്ച

 

                ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 15ന് മാനന്തവാടി ആരോഗ്യ കേരളം ഓഫീസില്‍ നടത്തും.  പ്രായപരിധി 2017 ജനുവരി 1ന് 40 വയസ് കവിയരുത്.  യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി ഹാജരാകണം.  എഴുത്തു പരീക്ഷ, കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഡവലപ്‌മെന്റ് തെറാപിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍, ഡയറ്റീഷ്യന്‍, സീനിയര്‍ ട്യൂബര്‍കുലോസിസ് ലബോറട്ടറി സൂപ്പര്‍വൈസര്‍ (എസ്.റ്റി.എല്‍.എസ്), ഫിസിയോ തെറാപിസ്റ്റ്, സ്റ്റാഫ് നേഴ്‌സ് (പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം), സൈക്യാര്‍ട്രിസ്റ്റ്, റേഡിയേഷന്‍ ഫിസിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 04935 246849.

date