ജില്ലാ ശുചിത്വമിഷന് ഓഫീസുകളില്‍ അസിസ്ററന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് നിയമനം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വമിഷന് പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള 20000-45800 മുതല്‍ 35700-75600 വരെ ശമ്പള സ്കെയിലുള്ള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു.
ആലപ്പുഴ,പാലക്കാട്,കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി)യുടെ ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ച്ത്.അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ആയി അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികളോ ആയിരിക്കണം.
താല്പര്യമുള്ള അപേക്ഷകര്‍ കെ.എസ്.ആര് പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഡിസംബര്‍ 23ന് മുമ്പായി എക്സിക്യുട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്,സ്വരാജ് ഭവന്,നന്തന്‍കോട്, കവടിയാര്‍ പി.ഒ. തിരുവനന്തപുരം - 695003 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ,തപാലിലോ സമര്‍പ്പിക്കേണ്ടതാണ്.
- Log in to post comments