Skip to main content

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കൗമാര ക്ലബ്ബ്  രൂപീകരണവും ഇന്ന്

 

 

കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്‍, എരുമേലി ഗ്രാമ പഞ്ചായത്ത്, തുമരം          പാറ-ഇരുമ്പൂന്നിക്കര പട്ടിക വര്‍ഗ്ഗ ഊരുകൂട്ടം  എന്നിവരുടെ  സംയുക്താഭിമുഖ്യത്തില്‍ വാസന്‍ ഐ കെയര്‍  ആശുപത്രിയുടെ സഹകരണത്തോടെ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. എരുമേലി തുമരംപാറ ട്രൈബല്‍ എല്‍ പി സ്‌ക്കൂള്‍ ഹാളില്‍ ഇന്ന് (ഡിസംബര്‍ 9) രാവിലെ 10 മുതല്‍ 1 മണി വരെയാണ് ക്യാമ്പ്. എസ് റ്റി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്കും  കുടുംബശ്രീ അംഗങ്ങള്‍ക്കും  ക്യാമ്പില്‍ പങ്കെടുക്കാം. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്. കൃഷ്ണകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ ഗിരിജാ മോള്‍ അദ്ധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രാജേഷ് പൈ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രമണി ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കും.  രജിസ്‌ട്രേഷന്‍ ണ്‍ണ്‍ണ്‍ രാവിലെ 9 മുതല്‍ ആരംഭിക്കും. നേത്ര പരിശോധനാ ക്യാമ്പിനോടൊപ്പം കൗമാരക്കാരുടെ ക്ലബ്ബ് രൂപീകരണവും കൗണ്‍സിലിംഗും പി എസ് സി പ്രൊഫൈല്‍-ആധാര്‍ ലിങ്കിംഗും നടക്കും.

                                                     (കെ.ഐ.ഒ.പി.ആര്‍-2093/17)

date