പന്തളം കെഎസ്ആര്‍ടിസി യാര്‍ഡ്: ടെണ്ടര്‍ നടപടി പൂര്‍ത്തിയായി
പന്തളം കെഎസ്ആര്‍ടിസി യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുവാനുളള രണ്ടാംഘട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പന്തളം ബസ് സ്റ്റാന്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. രണ്ടാംഘട്ട പണികള്‍ക്കായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്്. ഈ മാസം തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വെളളക്കെട്ട് പൂര്‍ണമായും ഒഴിവാകുകയും കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതോടെ ദുരിതയാത്ര അവസാനിക്കും. ബസുകള്‍ കടന്നു പോകുന്ന പാതയിലാണ് കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് എംഎല്‍എ ഫണ്ടില്‍ നിന്നും 10ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ടാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. (പിഎന്‍പി 528/19)
- Log in to post comments