പ്രവാസികള്‍ക്ക് ബോധവല്‍ക്കരണ സെമിനാറും അംഗത്വ ക്യാമ്പയ്‌നും
കേരള സര്‍ക്കാറിന്റെ കീഴില്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി മാസത്തില്‍ ബോധല്‍ക്കരണ സെമിനാറും അംഗത്വ ക്യാമ്പെയ്‌നും അദാലത്തും നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 26-ന് കാസര്‍കോടും, ഫെബ്രുവരി 27-ന് കണ്ണൂരും നടത്തുന്ന അദാലത്തില്‍ ബോര്‍ഡിന്റെ അംഗത്വം, അംശാദായ അടവ്, പെന്‍ഷന്‍, ബോര്‍ഡ് നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് പ്രവാസികള്‍ക്കുള്ള പരാതികള്‍ ഈ മാസം 22-നകം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മേഖല ഓഫീസ്, സാമൂതിരി സ്‌ക്വയര്‍, ഒന്നാം നില, ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അയക്കുന്ന കവറിന് പുറത്ത് പ്രവാസി ക്ഷേമബോര്‍ഡ് അദാലത്ത് എന്ന് രേഖപ്പെടുത്തിയിരിക്കണം. പരാതികള്‍ kkd.office@pravasiwelfarefund.org എന്ന ഇ-മെയില്‍ അഡ്രസ്സിലേയ്ക്കും അയക്കാവുന്നതാണ്. അദാലത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.pravasiwelfarefund.org എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ 0495 2304604 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- Log in to post comments