Post Category
കല്ലുമ്മേക്കായ കൃഷി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ 2018-19 വര്‍ഷത്തെ ജനകീയ മത്സ്യകൃഷി തുടര്‍ പദ്ധതി (പഴയ കര്‍ഷകര്‍) 2018-19 ബ്ലൂറവലൂഷന്‍ (പുതിയ കര്‍ഷകര്‍) പദ്ധതി പ്രകാരം കല്ലുമ്മേക്കായ കൃഷി നടപ്പിലാക്കി ആനുകൂല്യത്തിന് അര്‍ഹരായ കര്‍ഷകരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതാതു പഞ്ചായത്ത് ഓഫീസിലും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ലിസ്റ്റ് ലഭ്യമാണ്. പ്രസ്തുത ലിസ്റ്റ് സംബന്ധിച്ച് കര്‍ഷകര്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി 20 നകം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments