വൃദ്ധസദനത്തില്‍ അനധികൃതമായി പാര്‍പ്പിച്ചെന്ന പരാതി : വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കും
വൃദ്ധസദനത്തില്‍ അനധികൃതമായി പാര്‍പ്പിച്ചെന്ന ഗുരുവായൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ വൃദ്ധസദനം സന്ദര്‍ശിച്ച് തെളിവെടുക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തന്‍െ്‌റ താല്‌പ്പര്യത്തിന് വിരുദ്ധമായി മകന്‍ തന്നെ വൃദ്ധസദനത്തില്‍ പാര്‍പ്പിക്കുന്നു എന്നതാണ് വൃദ്ധയുടെ പരാതി. പരാതി കമ്മീഷന്‍ വിശദ്ധമായി അന്വേഷിക്കുമെന്നും ഇതിന്‍െ്‌റ ഭാഗമായി കമ്മീഷന്‍ പ്രതിനിധി ഇന്ന് (ജനുവരി 13) ഗുരുവായൂരിലുള്ള വൃദ്ധസദനം സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് കമ്മീഷന്‍ അധ്യക്ഷയും സന്ദര്‍ശനം നടത്തും. അദാലത്തില്‍ പരാതി പരിഗണിക്കുന്നതിനിടെ കമ്മീഷനോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്‌ക്കനെതിരെ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്ന് അവര്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിന്നിയില്‍ സ്ഥല കച്ചവടത്തില്‍ ഇടനിലക്കാരനായി നിന്നയാള്‍ 55000 രൂപ കൈപ്പറ്റിയെന്ന പരാതി പരിഗണിക്കുന്നതിനിടെയാണ് ഇടനിലക്കാരന്‍ അപമര്യാദയായി പെരുമാറിയത്. സ്ഥലം 3 മാസത്തിനുള്ളില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ പരാതിക്കാരിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എല്‍ഐസി എജന്‍്‌റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച 8 ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കേസില്‍ കക്ഷിചേരാന്‍ കമ്മീഷന്‍ യുവതിയോട് ആവശ്യപ്പെട്ടു. വിവിധ നിക്ഷേപകര്‍ക്കായി സൊസൈറ്റി 6 കോടിരൂപ നല്‍കാനുണ്ടെന്നും പരാതിയുണ്ട്. സൊസൈറ്റി പ്രസിഡന്‍്‌റിനെ കമ്മീഷന്‍ വിളിച്ചുവരുത്തി. സപ്ലൈകോയിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരികളുടെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി തങ്ങളുടെ പേര് പരാമര്‍ശിച്ച് പരാതി നല്‍കിയെന്ന കേസില്‍ ഈ വ്യക്തിക്കെതിരെ മാനനഷ്ടത്തിന് പരാതി നല്‍കാന്‍ കമ്മീഷന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടാനമ്മയും മകനും തമ്മിലുള്ള സ്വത്തുതര്‍ക്കത്തില്‍ വീടും സ്ഥലവും ഇല്ലാത്ത പൊയ്യ സ്വദേശിനിയായ മാതാവിന് 2 സെന്‍്‌റ് സ്ഥലം അനുവദിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. 100 പരാതികളാണ് കമ്മീഷന്‍െ്‌റ പരിഗണനക്ക് വന്നത്. ഇതില്‍ 20 കേസുകള്‍ തീര്‍പ്പാക്കി. 69 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ മാറ്റി. 11 കേസുകള്‍ വിവിധ വകുപ്പുകളില്‍നിന്നുള്ള അഭിപ്രായം തേടാനായി മാറ്റിവെച്ചിട്ടുണ്ട്. കമ്മീഷന്‍ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു. അദാലത്ത് ഇന്നും(ജനുവരി 13) തുടരും.
- Log in to post comments