Post Category
വോട്ടിങ് മെഷീന്‍ വിവിപാറ്റ് ബോധവല്‍ക്കരണം
ലോകസഭാ തെരഞ്ഞെടുപ്പ് 2019 ന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റിന്റെയും അവബോധം സൃഷ്‌ടിക്കുന്നതിന് ജില്ലയിലെ നിയോജകമണ്‌ഡലങ്ങളിലുമുളള പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് മെഷീനുകളുടെ പ്രവര്‍ത്തനം ഇന്ന് (ഫെബ്രുവരി 13) മുതല്‍ പരിചയപ്പെടുത്തുന്നു. അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ താഴെത്ത നിലയില്‍ പ്രധാന കവാടത്തിനു സമീപത്തായി ഇലക്‌ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റിന്റെയും പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതിന് ഒരു സ്ഥിരം പരിശീലന കേന്ദ്രം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തനസമയത്ത് വോട്ടിങ് പരിശീലനം നടത്തുന്നതിന് സൗകര്യമുണ്ടാരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു.
date
- Log in to post comments