Skip to main content

പഞ്ചായത്ത്‌ ദിനാഘോഷം :  സെമിനാര്‍ 

സംസ്ഥാനതല പഞ്ചായത്ത്‌ ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 18, 19 തീയതികളില്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ജില്ലയിലുടനീളം നടക്കുന്ന സെമിനാര്‍ നടക്കും. മാലിന്യ സംസ്‌ക്കരണം : വെല്ലുവിളികളും, നൂതന മാര്‍ക്ഷങ്ങളും എന്ന വിഷയത്തില്‍ കുന്ദംകുളം ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ കുന്ദംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മിനി എം അധ്യക്ഷത വഹിച്ചു. സംസ്ഥാന ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍ ഡോ. ആര്‍ അജയകുമാര്‍ വര്‍മ്മ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ മാലിന്യസംസ്‌ക്കരണം, ഹരിതകേരളം തുടങ്ങിയ പദ്ധതികളുടെ ആവശ്യകതയെ കുറിച്ച്‌ വിശദീകരിച്ചു. പ്രതികരണങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി. മനോജ്‌കുമാര്‍, മാലിന്യ സംസ്‌കരണ രീതികളെ കുറിച്ച്‌ സംസാരിച്ചു. കേരള ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ സതീശന്‍ കെ കെ സ്വാഗതവും എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ഒ എം ഫ്രാന്‍സിസ്‌ നന്ദിയും പ്രകാശിപ്പിച്ചു. 

date