Skip to main content

പ്രശ്‌നോത്തരി നടന്നു

സംസ്ഥാനതല പഞ്ചായത്ത്‌ ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 18, 19 തീയതികളില്‍ ജില്ലയിലുടനീളം പ്രശ്‌നോത്തരി നടത്തുന്നു. ജില്ലാതല പ്രശ്‌നോത്തരി ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ കേരളപഞ്ചായത്ത്‌ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി എസ്‌ വിനയന്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. തൃശ്ശൂര്‍ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ്‌ജോണ്‍ അധ്യക്ഷത വഹിച്ചു. പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ യൂണിറ്റ്‌ തലത്തിലെ വിജയികളായ 12 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഒന്നും സ്ഥാനവും മുരിയാട്‌, വേലൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക്‌ ഫെബ്രുവരി 17 ന്‌ കിലയില്‍ നടക്കുന്ന സംസ്ഥാനതല പ്രശ്‌നോത്തരി മത്സരത്തിലേക്ക്‌ പങ്കെടുക്കാം. പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ട്‌ വിനോദ്‌ കുമാര്‍ പി എന്‍, മറ്റ്‌ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date