Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 7 - 1000 - ദിനങ്ങള്‍ - രണ്ടുവര്‍ഷത്തിനുളളില്‍ 7000  സര്‍വ്വേ പരാതികള്‍ തീര്‍പ്പാക്കി

ജില്ലയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 7000 സര്‍വ്വേ പരാതികള്‍ തീര്‍പ്പാക്കിയതായി ജില്ലാ സര്‍വ്വേ ജില്ലാ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍. താലൂക്ക്‌ ഓഫീസുകളില്‍ കുടിശ്ശികയായി കിടന്നിരുന്ന എല്‍.ആര്‍.എം. പരാതികളാണ്‌ തീര്‍പ്പാക്കിയത്‌. കൂടാതെ താലൂക്കുകളില്‍ കോടതി സംബന്ധമായതും മറ്റു ജോലികളും അതിര്‍ത്തി പുനര്‍നിര്‍ണയവും നടക്കുന്നുണ്ട്‌. ജില്ലാ എസ്റ്റാബ്ലിഷ്‌മെന്റിന്റെ കീഴില്‍ 30 സര്‍വ്വേയര്‍മാരെ നിയമിച്ച സ്‌പെഷല്‍ ജോലികളും നടത്തുന്നു. പി.ഡബ്ല്യൂ.ഡി, റോഡ്‌, തോട്‌ എന്നവയുടെ പുനര്‍നിര്‍ണയം, കിന്‍ഫ്ര, മുനിയാട്ട്‌കുന്ന്‌ കോളനി, ആനമല കൂട്ടുകൃഷി, വടക്കാഞ്ചേരി പുഴ എന്നിവയുടെ സര്‍വ്വേ നടപടികളും പൂര്‍ത്തീകരിച്ചു. നിലവില്‍ വ്യവസായവകുപ്പ്‌, വഖഫ്‌ ബോര്‍ഡ്‌, മണലിപ്പുഴ എന്നിവയുടെ സര്‍വ്വേ ജോലികളാണ്‌ പുരോഗമിക്കുന്നത്‌. വനഭൂമി പട്ടയത്തിന്റെ ജോലികള്‍ പൂര്‍ത്തീകരിച്ച്‌ പട്ടയവിതരണത്തിനായി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ദേശീയ പാത 66 ല്‍ 64 കി.മീ സര്‍വ്വേ പൂര്‍ത്തിയാക്കി. ഇതിന്റെ ഓഫീസ്‌ ജോലികളും നടന്നുവരുന്നു. ജില്ലയില്‍ മൂന്ന്‌ വില്ലേജുകള്‍ റീസര്‍വ്വേ കഴിഞ്ഞ്‌ റവന്യൂ വകുപ്പിന്‌ കൈമാറി. പുതിയ പദ്ധതി പ്രകാരം മൂന്ന്‌ വില്ലേജുകളുടെ കൂടി സര്‍വ്വേ പുനരാരംഭിച്ചിട്ടുണ്ട്‌. സ്‌പെഷല്‍ ജോലികള്‍ക്ക്‌ പ്രാധാന്യം നല്‍കി പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശ പ്രകാരം അത്തരം ജോലികള്‍ക്ക്‌ പ്രാധാന്യം നല്‍കിയാണ്‌ സര്‍വ്വേ ജോലികള്‍ പുരോഗമിപ്പിക്കുന്നതെന്നും ജില്ലാ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date