ജില്ലയിലെ 53 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതിക്ക് അംഗീകാരം
ജില്ലയിലെ 53 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി ഭേദഗതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗം അംഗീകരിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, നഗരസഭകളായ അടൂര്‍, പത്തനംതിട്ട, തിരുവല്ല, പന്തളം, ബ്ലോക്ക് പഞ്ചായത്തുകളായ കോയിപ്രം, കോന്നി, മല്ലപ്പള്ളി, പന്തളം, റാന്നി, പറക്കോട്, പുളിക്കീഴ്, ഗ്രാമപഞ്ചായത്തുകളായ ആനിക്കാട്, ആറന്മുള, ചെന്നീര്‍ക്കര, ചെറുകോല്‍, ചിറ്റാര്‍, ഇലന്തൂര്‍, ഏനാദിമംഗലം, കടപ്ര, കല്ലൂപ്പാറ, കോന്നി, കൊറ്റനാട്, കോട്ടാങ്ങല്‍, കുളനട, കുറ്റൂര്‍, മലയാലപ്പുഴ, മല്ലപ്പുഴശേരി, മെഴുവേലി, മൈലപ്ര, നാറാണംമൂഴി, നിരണം, ഓമല്ലൂര്‍, പള്ളിക്കല്‍, പന്തളം തെക്കേക്കര, പെരിങ്ങര, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, തോട്ടപ്പുഴശേരി, തുമ്പമണ്‍, വടശേരിക്കര, വള്ളിക്കോട്, വെച്ചൂച്ചിറ, കവിയൂര്‍, കുന്നന്താനം, നാരങ്ങാനം, പ്രമാടം, പുറമറ്റം, തണ്ണിത്തോട്, കോഴഞ്ചേരി, കലഞ്ഞൂര്‍, ഇരവിപേരൂര്‍ എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.
മിഷന്‍ അന്ത്യോദയ സര്‍വെയുടെ പുരോഗതി ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. അടിസ്ഥാനസൗകര്യം, മാനവ വികസനം, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കി ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായ മിഷന്‍ അന്ത്യോദയ സര്‍വെയ്ക്കായി വിവരശേഖരണം പഞ്ചായത്ത് തലത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അതത് ഭരണസമിതി അംഗീകാരം നല്‍കണമെന്ന് ആസൂത്രണസമിതി അധ്യക്ഷ അറിയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.സോമസുന്ദരലാല്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. (പിഎന്‍പി 533/19)
- Log in to post comments