സ്റ്റുഡൻറ് പോലിസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി
കോലഞ്ചേരി: പുത്തൻകുരിശ് പോലീസ് സർക്കിളിന്റെ കീഴിലുള്ള കടയിരുപ്പ്, കോലഞ്ചേരി, രാമമംഗലം , പാമ്പാക്കുട ഹൈസ്കൂളുകളിലെ സ്റ്റുഡൻറ് പോലിസ് കേഡറ്റിന്റെ സിനിയർ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് കട യിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി. വി.പി.സജീന്ദ്രൻ എം.എൽ.എ .പരേഡിൽ സല്യൂട്ട് സ്വികരിച്ചു. എസ് പി സി ജില്ലാ നോഡൽ ഓഫിസർ ഡിവൈഎസ്പി പി. റെജി എബ്രാഹാം പതാക ഉയർത്തി. മികച്ച പ്രകടനത്തിലൂടെ കമാണ്ടൻറ് ,അണ്ടർ കമാണ്ടന്റ്മാരായി തെരഞ്ഞെടുക്കപ്പെട്ട കടയിരുപ്പ് സ്കൂളിലെ അന്ന കൊച്ചുമോൻ ,ആൽബിൻ കെ.ബിജു.എന്നിവരാണ് പരേഡ് നയിച്ചത്. 8 പ്ലറ്റുണുകളിലായി 176 കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. മികച്ച പ്ലറ്റൂണുകളായി പാമ്പാക്കുട എം ടി. എം ഹയർ സെക്കണ്ടറി സ്കൂൾ , കോലഞ്ചേരി സെന്റ് പീറ്റേഴ്ഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവരെ തെരഞ്ഞെടുത്തു. പുത്തൻകുരിശ് പോലിസ് ഇൻസ്പെക്ടർ സാജൻ സേവ്യർ ,രാമമംഗലം സബ് ഇൻ സ്പക്ടർ എബി. എം.പി. ,പരിശീലകരായ സന്തോഷ് കുമാർ ,ലിനോ.എം. കെ ,അജു .ഏ .ആർ, ജോസഫ് കെ ഐ ,അനൂപ് ജോൺ ,സോണി ഏലിയാസ് എന്നിവർ നേതൃത്വം നൽകി .
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജു അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി , വടവുകോട് പുത്തൻകുരിശ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിഷ് പുല്യാട്ടേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി .പത്മാവതി, ബ്ലോക്ക് മെമ്പർമാരായ ,എൻ.എൻ രാജൻ , വാർഡ് മെമ്പർമാരായ ജോസ്.വി.ജേക്കബ് ,കുര്യൻ കുഴിവേലി , പി.ടി.എ പ്രസിഡന്റ് എം.എ പൗലോസ് ,എസ്.എം സി.ചെയർമാൻ എൻ.വി.വാസു. ,ഹെഡ്മിസ്ട്രസ് ജി.ഉഷാകുമാരി എന്നിവർ പങ്കെടുത്തു.
- Log in to post comments