Skip to main content

ഒ.ബി.സി വിഭാഗക്കാര്‍ക്ക് മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വ്വീസ്, മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, ബാങ്കിങ് സര്‍വ്വീസ്, തുടങ്ങിയ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷത്തില്‍ അധികരിക്കാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും പ്രഥമ പരിഗണന. www.eep.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റ് 0471 2727379, എറണാകുളം മേഖലാ ഓഫീസ് 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് (0495-2377786) എന്നിവിടങ്ങളുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.eep.bcdd.kerala.gov.in

പി.എന്‍.എക്‌സ്.4656/17

date