Skip to main content

സിവില്‍ സര്‍വീസ് പരിശീലനം 16 മുതല്‍

 

2018ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ്് സിവില്‍ സര്‍വീസ് അക്കാദമിയുടെ കോഴിക്കോട് സബ് സെന്ററില്‍ പരിശീലനവും മാതൃകാ പരീക്ഷകളും ഡിസംബര്‍ 16ന് തുടങ്ങും. ടെസ്റ്റ് സീരീസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 3000 രൂപ ഫീസായി കോഴിക്കോട് വെസ്റ്റ് ഹില്‍ ചുങ്കത്തുളള സിവില്‍ സര്‍വീസ് അക്കാഡമിയില്‍ അടക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  : സ്‌പെഷ്യല്‍ ഓഫീസര്‍, കേരള സ്റ്റേറ്റ്് സിവില്‍ സര്‍വീസ് അക്കാഡമി, കോഴിക്കോട് സബ് സെന്റര്‍, വെസ്റ്റ് ഹില്‍ ചുങ്കം, കോഴിക്കോട് 673005. ഫോണ്‍ : 04952386400.
 

date