Skip to main content

ചിത്ര-ശില്പ കലാകാര•ാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു

 

ചിത്ര-ശില്പകലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 18നും 50നും മദ്ധ്യേ പ്രായമുള്ള കലാകാര•ാര്‍ക്കായി  കേരള ലളിതകലാ അക്കാദമി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു.  അക്കാദമിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ഈ മേഖലയിലെ കലാകാര•ാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. യോഗ്യരായ 500 കലാകാര•ാരെ ആദ്യഘട്ടമെന്ന നിലയില്‍ പരിഗണിക്കും.  
അപേക്ഷകര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ രേഖകള്‍,  ബയോഡാറ്റ, ആധാറിന്റെ പകര്‍പ്പ്, വയസ്സ് തെളിയിക്കുന്ന രേഖ, ബാങ്ക് അക്കൗണ്ട് (ഐ.എഫ്.എസ്.സി കോഡ് സഹിതം) പാസ്ബുക്കിന്റെ ആദ്യപേജ് കോപ്പി,   ജാതി തെളിയിക്കുന്ന രേഖ എന്നിവ അടക്കം 2018 ജനുവരി 5നകം 10 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കലാകാര•ാരും മുമ്പ് അപേക്ഷിച്ച കലാകാര•ാരും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോറം അക്കാദമിയുടെ വെബ്‌സൈറ്റിലും www.lalithkala.org അക്കാദമി ഗ്യാലറികളിലും ലഭ്യമാണ്. തപാലില്‍ ആവശ്യമുള്ളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ - 20 എന്ന വിലാസത്തില്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കേണ്ടതാണ്.
 

date