Skip to main content

റേഷന്‍ വിതരണം

ജില്ലയിലെ മുന്‍ഗണന/മുന്‍ഗണനേതരവിഭാഗങ്ങള്‍ക്കുള്ള ഡിസംബര്‍ മാസത്തെ അരിയുടെയും ഗോതമ്പിന്റെയും വിഹിതം ഡിസംബര്‍ 31  വരെ ബന്ധപ്പെട്ട റേഷന്‍ കടകളില്‍ സ്റ്റോക്ക് ലഭ്യതക്കനുസരിച്ച് ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
എ.എ.വൈ. കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 28 കിലോഗ്രാം അരിയും 7 കിലോഗ്രാം ഗോതമ്പും,  മുന്‍ഗണനാ കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും   സൗജന്യമായി ലഭിക്കും. കൂടാതെ ഓരോ മുന്‍ഗണനാ കാര്‍ഡിനും ഒരു കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കിലോഗ്രാമിന് 15  രൂപ നിരക്കില്‍ ലഭിക്കും, മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍ ആളൊന്നിന് 2 കിലോഗ്രാം വീതം അരി രണ്ട് രൂപ നിരക്കിലും ഓരോ കാര്‍ഡിനും രണ്ട് കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കിലോഗ്രാമിന് 15  രൂപ നിരക്കിലും മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തില്‍ കാര്‍ഡിന് രണ്ട് കിലോഗ്രാം ഭക്ഷ്യധാന്യം സ്റ്റോക്കനുസരിച്ച് അരി 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70- രൂപ നിരക്കിലും, രണ്ട് കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും.
 

date