Skip to main content

വയനാട് ചുരത്തിലെ നിരോധനം : ഫോട്ടോ സഹിതം വിവരം നല്‍കാം

 

കോഴിക്കോട്-വയനാട് ജില്ലകളെ യോജിപ്പിക്കുന്ന അന്തര്‍ സംസ്ഥാന പാത എന്‍.എച്ച് 66 ല്‍ രാവിലെ 8 മണി മുതല്‍ 10.30 വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയുമുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ നിരോധിച്ച സാഹചര്യത്തില്‍  ഉത്തരവുകള്‍ ലംഘിക്കുന്നത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ കളക്ടറേറ്റില്‍ ഫോട്ടോ സഹിതം പൊതു ജനങ്ങള്‍ക്ക് പരാതിപ്പെടാം. 25 ടണ്ണും അതില്‍ കൂടുതലുമുളള ചരക്ക് വാഹനങ്ങളും ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. 

ഉത്തരവുകള്‍ ലംഘിക്കുന്ന വാഹന ഉടമകളുടെയും ഡ്രൈവര്‍മാരുടെയും പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ബന്ധപ്പെട്ട വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യും. ഫോട്ടോ സഹിതം വിവരം നല്‍കേണ്ടണ്‍ ഇ-മെയില്‍ ഐഡി : dmcellkozhikode@gmail.com, വാട്‌സ് ആപ്പ് നമ്പര്‍ -8547616018,9446538900.
 

date