Post Category
'സുജലം സുഫലം' രണ്ടാം ഘട്ട പരിശീലനം ഇന്ന് (ഫെബ്രുവരി 14)
ഹരിതകേരളം മിഷന്റെ കീഴിലുള്ള 'സുജലം സുഫലം' ഉപമിഷന്റെ പ്രവര്‍ത്തന മാര്‍ഗരേഖയുടെ രണ്ടാം ഘട്ട മേഖലാ പരിശീലനം ഇന്ന് (ഫെബ്രുവരി 14) നടക്കും. രാവിലെ ഒന്‍പതിന് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി നവകേരളം മിഷന് സംസ്ഥാന കോര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഹരിതകേരളം മിഷന്, കൃഷി വകുപ്പ്, കിലെ എന്നിവ സംയുക്തമായാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ഷാനിബാ ബീഗം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോര്പ്പറേഷന് മേയര്‍ വി.കെ പ്രശാന്ത്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, പോത്തന്‍കോട്, വര്‍ക്കല മേഖലകൡ നിന്നുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.പി. 213/2019)
date
- Log in to post comments