Skip to main content

വായ്പാ കുടിശ്ശിക നിവാരണ അദാലത്ത് 14 ന്

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സിബിസി പദ്ധതികള്‍ പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ ആര്‍ ആര്‍ നടപടി നേരിടുന്ന വായ്പക്കാര്‍ക്ക് കുടിശ്ശിക തുക പിഴപ്പലിശയില്ലാതെ ഒറ്റത്തവണയായി അടക്കാന്‍ അവസരം.  ഇതിനായി ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ ഡിസംബര്‍ 14 ന് രാവിലെ 10.30 ന് കുടിശ്ശിക നിവാരണ അദാലത്ത് നടക്കും.  വായ്പക്കാര്‍ കൃത്യ സമയത്ത് കാര്യാലയത്തില്‍ എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

date