Skip to main content

പരിശീലനം തുടങ്ങി

ഹരിതകേരളം ജല ഉപമിഷന്‍ സാങ്കേതിക സമിതി അംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  നീര്‍ത്തടാടിസ്ഥാനത്തിലുള്ള വികസന പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച രീതിയിലുള്ള നീര്‍ത്തടാടിസ്ഥാനത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാങ്കേതിക സമിതി അംഗങ്ങള്‍ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.  
ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകളിലെയും സങ്കേതിക സമിതി അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി. രാജു അധ്യക്ഷനായി. മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. ഉസ്മാന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ കെ.വി. ഉണ്ണികൃഷ്ണന്‍, പി. ശ്രീനിവാസന്‍, ജനകീയ ആസൂത്രണം ജില്ലാ കോര്‍ഡിനേറ്റര്‍ എ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

 

date